KERALA
വനിതാ നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസ്

കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തു.ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹരിത നേതാക്കളില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരിന്നു. ഇതിനിടെ പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്.
പ്രശ്നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.