Connect with us

HEALTH

പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

Published

on

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രീം കോടതി. കോവിഡ് അനാഥമാക്കിയ 399 വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളിൽ പടിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണം എന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ഇതിന് മറുപടിയെന്നോണം അനാഥരായ കുട്ടികൾക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നൽകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ബിരുദം പൂർത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളിൽ പൂർണ്ണമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

Continue Reading