KERALA
കണ്ണൂർ ഡി.സി.സി ഓഫീ സ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ
മുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു .
രാവിലെ 10.30 ന് ഓൺ ലൈനായാണ് രാഹുൽ ഗാന്ധി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃനിരയിലെ ഭൂരിഭാഗം നേതാക്കളും കണ്ണൂരിൽ എത്തിയിരുന്നു .
സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകളിൽ വിസ്തൃതിയിൽ കെപിസിസി ഓഫീസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഓഫീസാണ് കണ്ണൂർ ഡിസിസി ഓഫീസ്.
ദേശീയ തലത്തിൽ തന്നെ വിസ്തൃതിയിൽ ഏറ്റവും വലിയ ഡി.സി.സി ഓഫീസാണ് കണ്ണൂരിലേത്
ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളിൽ നിന്നും തൽസമയം ഉദ്ഘാടന നടപടികൾ വീക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ പ്രാദേശിക തലത്തിൽ വിവിധ കമ്മിറ്റികൾ നടത്തിയിരുന്നു.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനച്ചടങ്ങ് തത്സമയം വീക്ഷിക്കുന്നത് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ഡി .സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അധ്യക്ഷത വഹിച്ചു .
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി നാട മുറിക്കൽ ചടങ്ങ് നിർവ്വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഭദ്ദ്രദീപം കൊളുത്തി .
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയതു .കെ മുരളീധരൻ എം.പി കെ.കരുണാകരൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു .യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഗാന്ധി പ്രതിമ അനാച്ഛാദനം നിർവ്വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുരേന്ദ്രൻ സ്മാരക റീഡിംങ്ങ് റൂം ഉദ്ഘാടനവും ,പി.ടി തോമസ് എംഎൽഎ സാമുവൽ ആറോൺ സ്മാരക പൊളിറ്റിക്കൽ റഫറൻസ് ലൈബ്രററിയുടെ ഉദ്ഘാടനവും നിർവഹിച്ചു . എം.കെ രാഘവൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി സിദ്ദിഖ് എംഎൽഎ , എഐസിസി സെക്രട്ടറി പി.വി. മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മുതിർന്ന നേതാക്കളായ എ കെ ആൻറണി ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു . കോൺഗ്രസ് ഭവന്റെ ഒന്നാം നിലയിലുള്ള
എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.