Connect with us

KERALA

ആർ.എസ്.പി മുന്നണി വിടില്ല യു.ഡി.എഫിൽ ഉറച്ച് നിൽക്കും

Published

on

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആർഎസ്പിയിൽ ധാരണ. യുഡിഎഫ് – ആർഎസ്പി ഉഭയകക്ഷി ചർച്ചയ്ക്കായി തിങ്കളാഴ്ച രാവിലെ ആർഎസ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആർഎസ്പി നേതാക്കൾ പങ്കെടുക്കും. അതിനാൽ തന്നെ മുന്നണി വിടേണ്ടെന്ന് ആർ.എസ്.പി നേതൃത്വ യോഗത്തിൽ തീരുമാനമായി.

യുഡിഎഫുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ആർഎസ്പി യുഡിഎഫ് വിടണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിൽ മുന്നണി മുന്നണി വിടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾക്ക് പൊതുവേയുള്ള അഭിപ്രായം.അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോൺഗ്രസുമായി സഹകരിച്ച് പോകണമെന്നാണ് നേതാക്കളുടെ പൊതുനിലപാട്.

Continue Reading