KERALA
ഓണം ബംപർ രണ്ടാം സമ്മാനമായ ഒരു കോടി ആറ് വീട്ടമ്മമാർ പങ്കു വെക്കും

തൃശൂര്‍: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് വീട്ടമ്മമാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ആറ് രണ്ടാം സമ്മാനങ്ങളില്‍ ഒന്നാണ് ഇവര്‍ക്ക് ലഭിച്ചത്.
കൊടകര ആനത്തടത്തെ കൂട്ടുകാരികളായ ട്രീസ, ഓമന, സിന്ധു, ദുര്‍ഗ, രതി, അനിത എന്നിവര്‍ ചേര്‍ന്ന് എടുത്ത TD 764733 എന്ന നമ്ബര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ആറ് പേര് ചേര്‍ന്ന് 100 രൂപ വീതം മുടക്കി രണ്ടു ടിക്കറ്റുകളാണ് അയല്‍വാസികളും സുഹൃത്തുക്കളുമായി ഇവര്‍ എടുത്തത്. ഓമനയുടെ മകന് ശ്രീജിത്തിനോട് ടിക്കറ്റ് വാങ്ങിയത്. അപ്രതീക്ഷിത സമ്മാന ലബ്ധിയുടെ സന്തോഷത്തിലാണ് വീട്ടമ്മമാര്‍.
ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ കടവന്ത്രയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനാണ് ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ്.