Connect with us

HEALTH

നിപ മരണം: ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു

Published

on


കോഴിക്കോട് : നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശോധന ആരംഭിച്ചു. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു.

മരണപെട്ട കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ ഇവിടെ നിന്നും ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടർന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.

പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാൽ ഇതിനേയും പിടികൂടി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനമുണ്ട്.

Continue Reading