KERALA
ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പോലീസ് കേ സ്

തിരുവല്ല,:കുറ്റൂരിൽ ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണ് പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ നൂറിലധികം പേരാണ് തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ ഞായറാഴ്ച ഒത്തു ചേർന്നത്. പുതിയതായി പാർട്ടിയിൽ ചേർന്നവർക്കുളള സ്വീകരണമാണ് നടന്നത്.
ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി സിപിഎമ്മിന്റെ യോഗം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സംഭവത്തിൽ ബി ജെ പി പോലീസിൽ പരാതി നൽകിയിരുന്നു.