Connect with us

Crime

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസ്

Published

on

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പ്രശാന്ത് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. മാതൃഭൂമി പത്രത്തിലെ ലേഖികയ്‌ക്ക് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രശാന്ത് വാട്‌സാപ്പ് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിലാണ് കേസ്.
കെഎസ്‌ഐഎൻസി(കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ) എം.ഡിയായ പ്രശാന്തിനോട് ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം തേടിയപ്പോൾമാതൃഭൂമി കൊച്ചി യൂണിറ്റ് ലേഖിക കെ.പി പവിത്രയ്‌ക്ക് അശ്ളീല ചുവയുള‌ള വാട്‌സാപ്പ് സ്‌റ്റിക്കറാണ് മറുപടിയായി അയച്ചത്.

Continue Reading