Connect with us

KERALA

എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് അവിശ്വാസം പാസായി

Published

on

കോട്ടയം: എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസിലെ വിമത അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി.
യു ഡി എഫ് 14, എൽ ഡി എഫ് 9, എസ് ഡി പി ഐ 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ ആവശ്യമായിരുന്നത്. ഒൻപത് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്‌ഡിപിഐ വോട്ടുകളും കോൺഗ്രസ് വിമത അംഗത്തിന്റെ വോട്ടും ലഭിച്ചതോടെ അവിശ്വാസം പാസാവുകയായിരുന്നു.

Continue Reading