KERALA
രക്ഷാപ്രവർത്തനം വൈകിയെന്ന് വി ഡി സതീശൻ.

കോട്ടയം: കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇന്നലെ പകൽ ഒന്നും തിരച്ചിൽ നടത്തിയില്ല. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണം. മൂന്ന് വർഷമായി തുടർച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്.
ഇത്തരം സംഭവങ്ങളെ ഗൗരവകരമായി സമീപിക്കണം. 10 മണിക്ക് സംഭവം നടന്നിട്ട് അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്. 2018ന് ശേഷവും സർക്കാർ ജാഗ്രത കൈകൊണ്ടില്ല. ഇന്നലെ പകൽ ഒന്നും തിരച്ചിൽ നടത്തിയില്ല.
അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ പി.ടി.തോമസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞു. കൊക്കയാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ആരോപണം നിഷേധിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും രംഗത്തെത്തി.