KERALA
ഉരുൾ പൊട്ടൽ.അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

തിരുവനന്തപുരം: അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലിലും കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടാത്ത രണ്ടു മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു.
കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് ഇയാൾ മരിച്ചതെന്നാണ് വിവരം.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉൾപ്പടെ വിവിധയിടങ്ങളിൽ നിന്നായി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതിൽ പലരുടേയും ശരീരഭാഗങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
കോട്ടയം കൂട്ടിക്കലിൽ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. കൊക്കയാറിൽ കാണാതായ എട്ട് പേരിൽ അഞ്ചു പേരും കുട്ടികളാണ് എന്നാണ് വിവരം.