KERALA
കളിയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല: ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. കളിയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയാകും. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.
രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിൽ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികൾ സന്നിധാനത്തെത്തി നറുക്കെടുക്കുകയായിരുന്നു. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വർമയാണ് ഇത്തവണ നറുക്കെടുത്തത്.
വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.