Connect with us

HEALTH

100 കോടി വാക്‌സിൻ ഡോസുമായി രാജ്യം . ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Published

on


ഡൽഹി:100 കോടി വാക്‌സിൻ ഡോസ് എന്ന അഭിമാന മുഹൂർത്തത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത്. രാജ്യത്തിന് കോടി നമസ്‌ക്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും മോദി പറഞ്ഞു.

വാക്‌സിൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകർ അവരുടെ കഠിനപ്രയത്‌നത്തിലൂടെ പുതിയ ഉദാഹരണം സൃഷ്ടിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓർമിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading