NATIONAL
മുല്ലപ്പെരിയാർ അണക്കെട്ടിൽ 139.5 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന് കോടതി

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ 139.5 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന് സുപ്രീം കോടതി. നവംബർ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിർത്താനുള്ള അനുമതിയുള്ളത്. മേൽനോട്ട സമിതിയുടെ നിർദേശം സുപ്രീം കോടതി അംഗീകരിച്ചു. സാഹചര്യമനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുനപരിശോധിക്കാമെന്നും നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാനും കേരളത്തിനോട് കോടതി നിർദേശിച്ചു. നവംബർ 11ന് കേസ് വീണ്ടും പരിഗണിക്കും.