Connect with us

KERALA

കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്

Published

on

കോട്ടയം: കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. 21നെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ എൽഡിഎഫിലെ ഒരു അംഗം രോഗബാധിതനായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു.
ബിൻസി സെബാസ്റ്റ്യനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തിന് അന്ത്യമായത്.

ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എൽഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസിചെയർപേഴ്സണാവുകയുമായിരുന്നു.

Continue Reading