Connect with us

Crime

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

Published

on


പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ എസ്ഡ്പിഐ  സംഘം നടുറോഡില്‍ വെട്ടിക്കൊന്നത് കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് മരിച്ചത്. സഞ്ജിത്തിനെ വെട്ടിക്കൊന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയായിരുന്നു. ധാരാളം ആള്‍ക്കാര്‍ കൊലപാതകം നടന്നപ്പോള്‍ ഈ സ്ഥലത്തുണ്ടായിരുന്നു. ക്രൂരമായ കൊലപാകതം കണ്ട രാമു കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാകതം രാമു നേരിട്ട് കണ്ടിരുന്നെന്ന് മറ്റു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുടെ മുന്നിലിട്ട് രാവിലെ ഒമ്പതോടെയായിരുന്നു സഞ്ജിത്തിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊന്നത്.  

Continue Reading