KERALA
മോഫിയയുടെ ആത്മഹത്യ :കോൺഗ്രസ് മാർച്ചില്‍ സംഘര്‍ഷം, കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

ആലുവ∙ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ.സുധീറിനെ സസ്പെന്‍ഡു ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ എസ്പി ഓഫിസ് മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാർ കല്ലെറിഞ്ഞു. എസ്പി ഓഫിസിൽ എത്തുന്നതിനു മുൻപു തന്നെ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. പ്രദേശത്ത് വൻ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. കണ്ണീർ വാതക പ്രയോഗവും നടന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു
കുറ്റാരോപിതനായ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആലുവ എംഎൽഎ അൻവർ സാദത്ത്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.. സംഘർഷം ഇപ്പോഴും തുടരുകയാണ്.