Connect with us

Crime

സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകളെന്ന് സർക്കാർ റിപ്പോർട്ട്

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകളെന്ന് സർക്കാരിന്റെ തന്നെ റിപ്പോർട്ട്. ക്രിമിനൽ കേസിൽ പ്രതികളായ 744 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്തമാക്കുന്നു.

ഗാർഹിക പീഡനം, അതിർത്തി തർക്കം തുടങ്ങി കേസുകൾ വഴി ക്രിമിനലുകളുടെ പട്ടികയിലുൾപ്പെടുന്ന പോലിസുകാർ മുതൽ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചവരും വരെ ക്രിമിനൽ കേസ് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

ക്രിമിനൽ കേസ് പ്രതികളായ 18 പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 744 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും രേഖകൾ പറയുന്നു.
വടകര എംഎൽഎ കെ കെ രമയുടെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading