KERALA
ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരണപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെ അർധരാത്രിയും ബിജു ഇന്ന് രാവിലെയും മരിച്ചു.
പോലീസ് ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു