KERALA
മുതിര്‍ന്ന കോണ്‍ഗ്ര്‌സ നേതാവ് കെ.ശ്രീനിവാസ പ്രഭു അന്തരിച്ചു

തലശ്ശേരി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലശ്ശേരി തൃക്കൈശിവ ക്ഷേത്രത്തിന് സമീപം അവിനാഷില്‍ കെ.ശ്രീനിവാസ പ്രഭു(73) നിര്യാതനായി. തലശ്ശേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് , തലശ്ശേരി ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡണ്ട്, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ്.പ്രസിഡണ്ട്,തലശ്ശേരി ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പ്രേമ പ്രഭു. മക്കള്‍: അനിത പ്രഭു(എറണാകുളം)വിനീത രവിശങ്കര്‍(മാള)സുജിത്ര കമ്മത്ത് (സിംഗപ്പൂര്‍) പരേതയായ നമ്രത.
മരുമക്കള്‍:
സഹോദരങ്ങള്‍: വിജയകുമാര്‍, സതീഷ് , മനോഹര്‍, ശാന്തിമതി, സുമന, ഗീത, പരേതരായ ചന്ദ്രശേഖര്‍,ഋഷികേശ്,വിമല.