Entertainment
മരക്കാര്‍ തമിഴ്‌നാട്ടിലും കത്തികയറി. സിനിമ കാണാൻ രണ്ട് ദിവസത്തേയ്ക്ക് അവധി നല്‍കി കമ്പനി

കൊച്ചി :മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹത്തിന്’ തമിഴ്‌നാട്ടിലും കത്തികയറി ആവേശം. ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി നല്‍കിയാണ് മോഹന്‍ലാല്‍ ചിത്രത്തെ തമിഴ്‌നാ്ട്ടിലെ ഒരു കമ്പനി വരവേല്‍ക്കുന്നത്. തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിന് അവധി നല്‍കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതാദ്യമായാണ് മലയാള സിനിമയുടെ റിലീസിന് അവധി നല്‍കുന്നത്. അതും രണ്ട് ദിവസം.
ചെന്നൈയിലെ പി.കെ. ബിസിനസ് സൊല്യൂഷന്‍സ് ആണ് ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി നല്‍കിയത്. കമ്പനിയിലെ ഭൂരിഭാഗം പേരും ഈ ചിത്രം കാണുന്നതിന് അവധി ചോദിച്ചെന്നും എന്നാല്‍ അവധിയെടുക്കേണ്ടെന്നും സിനിമ കാണുന്നതിനായി രണ്ട് ദിവസത്തെ അവധി കമ്പനിക്ക് നല്‍കുകയാണെന്നുമാണ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍ പ്രത്യക്ഷമാകുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസാണ് മരക്കാര്‍. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്.