HEALTH
കര്‍ണാടകയ്ക്ക് പിറകേ ഗുജറാത്തിലും ഒമിക്രോണ്‍

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിറകേ ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്വെയില്‍ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്.
ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ കര്‍ണാടകയില്‍ വിദേശിയടക്കം രണ്ടു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.