NATIONAL
ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി

ന്യൂഡൽഹി: വ്യോമസേന മേധാവി വി ആർ ചൗധരി ഹെല്‌കോപ്ടർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ചൗധരി എത്തിയത്.
ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി.ഇതിൽ നിന്ന് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ സംഘം പരിശോധിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് നടന്ന ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം പതിമൂന്ന് പേരാണ് മരണമടഞ്ഞത്.ഒരാൾ ഗുരുതരാവസ്ഥയിലാണ്.