Connect with us

KERALA

പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Published

on

പേരാമ്പ്ര: അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീടിനകത്തുവച്ച് തീകൊളുത്തിയെന്നാണ് വിവരം.
ഉടൻതന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവുമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഒരു വർഷം മുമ്പായിരുന്നു അസുഖത്തെ തുടർന്ന് ഭർത്താവ് പ്രകാശൻ മരിച്ചത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്.

Continue Reading