Connect with us

KERALA

ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി. രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു

Published

on

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ആന്ധ്രാ കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്‍റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് തൊട്ടു മുന്നില്‍ കാറില്‍ ഉണ്ടായിരുന്ന മലയാളി ദമ്പതികള്‍ രക്ഷപ്പെട്ടത്

Continue Reading