KERALA
കാസര്‍ഗോഡ് അഞ്ചാം തരം വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: അഞ്ചാം തരം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് പള്ളിക്കര സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനി അഷിതയെ(11) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത.് ബേക്കല്‍ കട്രമൂലയിലെ ആശയുടെയും പവിത്രന്റെയും(ദുബായ്) മകളാണ് അഷിത.
ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശ ജോലികഴിഞ്ഞെത്തിയതിന് ശേഷമാണ് കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വിവരമറിഞ്ഞ് പിതാവ് പവിത്രന്‍ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരന്‍ അശ്വിന്‍ (ഒന്‍പതാംതരം വിദ്യാര്‍ഥി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര). ബേക്കല്‍ എസ്.ഐ. പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.