Connect with us

KERALA

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു

Published

on

മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം Theresa Shrine Mahe എന്ന youtube/facebook channel ൽ ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടുവണങ്ങി പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

Continue Reading