Connect with us

KERALA

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

Published

on

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി . ഇന്ന് കാലത്ത് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മമ്പറത്ത് വെച്ച് കരിങ്കൊടി കാണിച്ചത്. മമ്പറത്ത് വച്ചായിരുന്നു സംഭവം.

പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ നിന്ന് രാവിലെ മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് സംഭവം. വീടിന് രണ്ട് കിലോമീറ്റർ അപ്പുറം മമ്പറത്ത് എത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Continue Reading