HEALTH
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് നാട്ടിലെത്തിയത്. ഭാര്യക്കും ഭാര്യാ മാതാവിനും രോഗ ലക്ഷണങ്ങൾ കണ്ടെത്തി. വിമാനത്തിൽ ഇയാളുടെ കൂടെ സഞ്ചരിച്ച യാത്രക്കാർക്ക് വിവരം നൽകിയതിനെ തുടർന്ന് ഇവരും ജാഗ്രത പാലിച്ച് വരികയാണ്.