ചെന്നൈ: കൈക്കൂലി വാങ്ങിയതിന് ഇഡി ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. മധുര ഡിണ്ടിഗലില്‍ വച്ചാണ് അങ്കിത് തിവാരിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തത്. മണൽ കോൺട്രാക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തെന്നാണ് വിവരം....
ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. എല്ലാ സ്കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു...
പത്തനംതിട്ട: ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ട സി പി ഐയിൽ പൊട്ടിത്തെറി. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. പതിനഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്.സി.പി.ഐ : സെക്രട്ടറിയുടെ...
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി സ്ഥാനത്ത് നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ നീക്കിയ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലറായ താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന്...
കണ്ണൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. കോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി പറഞ്ഞു. വിസി നിയമനം ഗവർണറുടെ വിവേചന അധികാരമാണെന്നും സർക്കാർ ശുപാർശ...
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി ഓർമ്മപ്പെടുത്തി.നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന് കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്....
കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. അഡ്വക്കേറ്റ് പി ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസടുത്തത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍...
കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ അതേ രീതിയില്‍ കൊല്ലത്ത് മറ്റൊരു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി പൊലീസില്‍ പരാതി. കൊട്ടാരക്കര വാളകത്ത് ട്യൂഷന് ക്ലാസിലേക്ക് പോകുകയായിരുന്ന 12കാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വാനിലെത്തിയ സംഘം...
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല....