Crime
സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചത്. കഴിഞ്ഞ ദിവസം മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയിരുന്നു.
എസ്എഫ്‌ഐ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പോലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.