Crime
കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു.

കോഴിക്കോട്: മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രൊഫസർ ജയചന്ദ്രനെ ഓഫീസിൽ വച്ച് പൂർവ്വ വിദ്യാർഥിയാണ് ആക്രമിച്ചത്.
എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു