എറണാകുളം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറായ വന്ദനദാസിനെ വൈദ്യ പരിശോധനക്കിടെ പ്രതി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റു. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ...
താനൂര്‍:താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന് പിടിയില്‍. രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ് . താനൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.ഇതോടെ ബോട്ടപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ബോട്ടില്‍ എത്ര...
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘർഷ സാധ്യതയെ മുൻ നിർത്തി ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൊഷഖാന അഴിമതി കേസുമായി...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ സുപ്രീം കോടതിയുടെ വിമർശനം. മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ മുസ്ലിങ്ങൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം സംവരണം അവസാനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിനാണ് കോടതി അമിത്...
ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തേനി,...
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ജമ്മുവിലെ പിര്‍...
കണ്ണൂർ: ലോറി ഡ്രൈവർ ക്ളീനറെ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു. കണ്ണൂർ പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്....
കൊച്ചി: താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസര്‍ എറണാകുളത്തെ...