Connect with us

Crime

വിനായകനെ പൊലീസ് ചോദ്യം ചെയ‌്തു.ഫോൺ പോലീസ്  പിടിച്ചെടുത്തു

Published

on

കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ‌്തു. കലൂരിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്‌ക്കിടെ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ‌്തു എന്നതാണ് വിനായകനെതിരായ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കലാപാഹ്വാനത്തിനും, മൃതദേഹത്തിന് അനാദരവ് പ്രകടിപ്പിച്ചു എന്നതിനുമുള്ള വകുപ്പുകൾ ചുമത്തികൊണ്ട് നോർത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിനായകന് നോട്ടീസ് നൽകിയെങ്കിലും നടൻ എത്തിയിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടുകൂടി നടന്റെ ഫ്ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ‌്തത്.
പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് വീഡിയോ പോസ്‌റ്റ് ചെയ‌്തതെന്നാണ് വിനായകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. മനപൂർവം ചെയ‌്തതല്ലെന്ന് വിനായകന്റെ മൊഴി. നടന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Continue Reading