Connect with us

KERALA

ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Published

on

ഇടുക്കി: ഡെപ്യൂട്ടി തഹസിൽദാറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവിൽ അബ്‌ദുൾ സലാം(46)ആണ് മരിച്ചത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങൾ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്‌ദുൾ സലാം ഡെപ്യൂട്ടി തഹസീൽദാറായി സ്ഥലം മാറിയെത്തിയത്

വീട്ടുകാർ ഫോൺവിളിച്ചിട്ട് അബ്‌‌ദുൾസലാമിനെ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടുടമയെ വിവരമറിയിച്ചു. തുടർന്ന് രാത്രി 10 മണിയോടെ ഇയാൾ വന്ന് നോക്കിയപ്പോൾ കസേരയിൽ ഇരിക്കുന്ന നിലയിൽ അബ്‌ദുൾ സലാമിന്റെ മൃതദേഹം കാണുകയായിരുന്നു. രക്തം ഛർദ്ദിച്ച് മരിച്ചതരത്തിലാണ് അബ്‌ദുൾസലാമിനെ കണ്ടത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading