Connect with us

Crime

വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം

Published

on

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നോട്ടീസിലൂടെ നിർദ്ദേശിച്ചത്.

കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകൻ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്നാണ് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയത്.

അതിനിടെ, കലൂരിലെ തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വിനായകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. വിനായകന്‍ ഹാജരായി മൊഴി നല്‍കിയതിന് ശേഷമേ ഈ പരാതിയില്‍ കേസെടുക്കൂ എന്നാണ് പോലീസ് പറയുന്നത്.

Continue Reading