Connect with us

KERALA

പൂരങ്ങളുടെ പൂരത്തിന് തുടക്കമായിഉച്ചക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളം അരങ്ങേറും

Published

on

തൃശ്ശൂർ :കേരളത്തിന്റെ ഉത്സവപ്പെരുമ ലോകമെമ്പാടും എത്തിച്ച തൃശ്ശൂർ പൂരത്തിനായി ശക്തന്റെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു. ഇന്നു പുലർച്ചെ അഞ്ചരയോടെ കണിമംഗലം ശാസ്താവിൻറെ എഴുന്നള്ളുന്നത് നടന്നു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ചെമ്പൂക്കാവ് ഭ​ഗവതിയുടെ തിടമ്പേറ്റുന്നത്. അതിനാൽ തന്നെ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ടു ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും.

ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിച്ചു പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. ഉച്ചക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

Continue Reading