Crime
മംഗളുരുവില്‍ ബജ്‌റംഗദള്‍ നേതാവ് വെട്ടേറ്റ് മരിച്ചു

മംഗളുരു : മംഗളുരുവില്‍ ബജ്‌റംഗള്‍ നേതാവ് വെട്ടേറ്റ് മരിച്ചു. ഫാസില്‍ കൊലക്കേസ് പ്രതിയായ 30 കാരനായ സുഹാസ് ഷെട്ടിയാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത.് മംഗളുരുവിലെ ബാജ്‌പെയിലായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മംഗളുരുവില്‍ ഹര്‍ത്താലിന് തീവ്രഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ കനത്ത സംഘര്‍ഷാവസ്ഥയാണ്.
കാറിലും പിക്കപ്പ് വാനിലുമായ് എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തുകയും സുഹാസിനെ മാരകായുധങ്ങളുമായ് വെട്ടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നിര്‍വഹിച്ച പ്രതികള്‍ ഉപേക്ഷിച്ച ഒരു കത്തി പോലീസിന് ലഭിച്ചിട്ടുണ്ട്.പ്രതികളെ തിരിച്ചറിഞ്ഞതായും മംഗളുരും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കൊലപാതകത്തെ തുടര്‍ന്ന് മംഗളുരുവില്‍ കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്. നഗരത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. പ്രതികളെ പിടികൂടാനായ് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
2022 ജൂലൈയില്‍ സൂറത് കലില്‍ മുഹമ്മദ് ഫാസില്‍ എന്ന 23 കാരനെ തുണിക്കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ഇന്നലെ വെട്ടേറ്റ് മരിച്ച സുഹാസ് ഷെട്ടി. ബെള്ളാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടിരുന്നത.് ദക്ഷിണ കന്നട ജില്ലയിലും മംഗളുരുവിലുമായ് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയെന്ന് പോലീസ് പറഞ്ഞു