കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന് പൊലിഞ്ഞത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തു. നഴ്സിങ് കോളേജ് വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും...
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ കോട്ടപ്പറമ്പ്...
പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര് പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. ഇരുവര്‍ക്കുമെതിരെ പോലീസ് പോക്സോ വകുപ്പുകള്‍...
കൊച്ചി: കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ മുഴുവൻ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. ആകെ എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ...
കൊച്ചി: പ്രതിദിനം സ്വർണവില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. പവന് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64, 480 രൂപയായി. പവന് ഇന്നലെ 280 രൂപ കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂവായിരം രൂപയോളമാണ്...
തിരുവനന്തപുരം: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണം കേന്ദ്ര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജോളിയുടെ കുടുംബം.എംഎസ്എഇ മന്ത്രാലയമാണ് ജോളിയുടെ കുടുംബത്തിന്റെ ആക്ഷേപത്തില്‍ വ്യക്തമായ...
കല്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ഒരുജീവന് കൂടി പൊലിഞ്ഞു. വയനാട് നൂല്‍പ്പുഴയിലാണ് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45)വിനാണ് ജീവന് നഷ്ടമായത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ്...
. കല്പറ്റ: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എൻ.പ്രഭാകരൻ. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പ്രഭാകരൻ്റെ പരാമർശം. ‘പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി....