കാസര്‍കോട് : കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി മാര്ട്ടിന് ജോര്‍ജിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ...
കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന് രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ്...
കണ്ണൂര്‍: തളിപ്പറമ്പില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. ഇരുന്നൂറോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അഗ്നിരക്ഷാസേന തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തളിപ്പറമ്പ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡിലാണ് ഇന്ന് ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു.നാലു പേരെയാണ് കേസില്‍...
കൊച്ചി :എം.ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കര്‍ നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം...
തിരുവനന്തപുരം :ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ്...
കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസം സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച...
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി....
കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങളുമായ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്. സി പി. എമ്മിന് വേണ്ടിയാണ്...
കണ്ണൂര്‍: സിപിഎം പറഞ്ഞത് അനുസരിച്ച് കൊലപാതകം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ...