Crime
ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന വിവാദത്തിന് പിന്നിൽ സ്വന്തം പാർട്ടിക്കാർ തന്നെ

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്‌ക്കെതിരെ ഉയര്‍ന്ന പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിലെ കരങ്ങള്‍ സ്വന്തം പാർട്ടിയിൽ നിന്നുതന്നെയെന്ന് ആരോപണം. ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്ന അധ്യാപകന്‍ ഇടതുപക്ഷ സംഘടനാ നേതാവാണ്. ഇക്കാര്യത്തില്‍ തന്റെ ഭാഗം വിശദീകരിച്ചും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടിയും ആര്‍ഷോ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനെതിരെയാണ് ആര്‍ഷോ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അധ്യാപകനെതിരെ നല്‍കിയ പരാതികളും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തതും തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോയുടെ ആരോപണം.
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍ഷോ ആരോപിക്കുന്ന വ്യക്തി സിപിഎം അനുകൂല സംഘടനയായ എകെജിസിടിഎയിലെ നേതാവാണ്. എന്നാൽ താന്‍ അധ്യാപകന്റെ രാഷ്ട്രീയം നോക്കിയല്ല പരാതി നല്‍കിയതെന്നാണ് ആര്‍ഷോ പറയുന്നത്. താന്‍ ആരോപണം ഉന്നയിച്ച അധ്യാപകനെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പരിപാടികളിൽ കണ്ടിട്ടില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.
എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വത്തിനെ കാര്യങ്ങള്‍ അറിച്ചിട്ടുണ്ടെങ്കിലും പരാതി എഴുതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ഷോ പറയുന്നത്.