Connect with us

KERALA

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ ജില്ലാ കമ്മറ്റിയംഗം പാർട്ടി വിട്ടു

Published

on

കൊച്ചി : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ ജില്ലാ കമ്മറ്റിയംഗം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് ഇറങ്ങി പോയി. ഇതിനിടെ  ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി. മുതിർന്ന സിപിഎം നേതാക്കളായ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ. ബാലകൃഷ്ണൻ എന്നിവരെയാണ് ഒഴിവാക്കിയത്.
സെക്രട്ടേറിയറ്റിൽ വനിതാ പ്രതിനിധിയായി പുഷ്പ ദാസ് വന്നു. കോതമംഗലം മുൻ ഏരിയ സെക്രട്ടറി ആർ. അനിൽ കുമാറും സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്. ആറു വനിതകളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പി.എൻ. ബാലകൃഷ്ണനാണ് ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ പ്രതിഷേധം അറിയിച്ചാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഇറങ്ങിപ്പോക്ക്.

Continue Reading