Connect with us

HEALTH

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ച

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ തോതിലുള്ള പാളിച്ചയെന്ന് കണ്ടെത്തി. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ച് കഠിനമായ ക്വാറന്റൈൻ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാൽ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽപെടാത്തതിനാൽ ഇയാൾക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നത്. ഇത് ലംഘിച്ച ഇയാൾ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാംപിൾ ടെസ്റ്റ് റിപ്പോർട്ട് വന്ന് ഇയാൾ പൊസിറ്റീവായതിനെ തുടർന്ന് സമ്പർക്ക പട്ടിക തയ്യാറെടുക്കുന്ന സമയത്താണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതർ കണ്ടെത്തിയത്.

ഒമിക്രോൺ വൈറസിന് മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലായതിനാൽ ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ഒമി കോൺ ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.

Continue Reading