Crime
സര്‍വകക്ഷിയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരാനിരുന്ന സര്‍വകക്ഷിയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.
നേരത്തെ, യോഗത്തില്‍ പങ്കെടുക്കില്ലെന്നും കൂടിയാലോചന ഇല്ലാതെയാണ് യോഗം തീരുമാനിച്ചതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ യോഗത്തിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം വളരെ അനിവാര്യമാണെന്ന കണ്ടെത്തലിലാണ് തീയതിയിൽ മാറ്റം വന്നത്.
യോഗം ഇന്ന് അഞ്ചിന് നടക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നാളെയോ മറ്റന്നാളോ യോഗം നടത്താമെന്ന് ബിജെപി സംസ്ഥാനക്ഷന് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു.