Connect with us

Crime

കൊച്ചിയില്‍ കസ്റ്റംസിന്റെ റെയ്ഡ് മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളിലാണ് പരിശോധന

Published

on

കൊച്ചി: ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ കൊച്ചിയില്‍ കസ്റ്റംസിന്റെ റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളിലായിരുന്നു പരിശോധന. പുതുവര്‍ഷ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഇസ്രായേലി ഡിജെയായ സജങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകളിലായിരുന്നു പരിശോധന. അന്ന് ഈ പാര്‍ട്ടി കസ്റ്റംസും എക്‌സൈസും ഇടപെട്ട് തടഞ്ഞിരുന്നു. സ്‌പെയ്‌നില്‍നിന്ന് മാരകമായ സിന്തറ്റിക് ലഹരി ഉത്പന്നം സംഘം ഇറക്കുമതി ചെയ്തതായി റെയ്ഡില്‍ കണ്ടെത്തി.
പാലാരിവട്ടത്തെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ചരസ്സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിനെ തുടര്‍ന്ന് രണ്ടുപേര്‍ ഒളിവിലാണ്. ബെംഗളൂരുവില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും കൊച്ചിയില്‍ റെയ്ഡ് തുടരും.

Continue Reading