HEALTH
തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 34 ആയി. ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സേലത്ത് ഒന്നും മധുരയിൽ നാലും കേസുകളും തിരുനെൽവേലിയിൽ 2 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ തമിഴ്നാടാണുള്ളത്.