Crime
പഞ്ചാബില്‍ കോടതിയില്‍ സ്‌ഫോടനം: രണ്ടു പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി. കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം അറിവായിട്ടില്ലസ്ഫോടനത്തിൽ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകർന്നു.