Crime
ആലപ്പുഴയിലെ കൊലപാതകങ്ങളിലെ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിലെ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചില്ല. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ ബന്ധുക്കളെ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപെടില്ലെന്നും മന്ത്രി പറഞ്ഞു.രഞ്ജിത്തിന്റെ കൊലപാതത്തിന് കാരണമായ പ്രതികൾ ലോകത്തെ എവിടെപ്പോയാലും പിടിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
കേരളത്തിൽ ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങൾ മറന്നുകൊണ്ട് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനായി വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും ഇവരെ വേരോടെ പിഴുതെറിയണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
