Connect with us

Crime

കൊലയാളികൾ സംസ്ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പൊലീസിനാണെന്ന് ചെന്നിത്തല

Published

on


ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊലയാളികൾ സംസ്ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പൊലീസിനാണെന്നും കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഗുണ്ടാ സംഘങ്ങൾ വിഹരിക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണ്. ഇത്രയും കഴിവുകെട്ട പൊലീസ് സംവിധാനം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. പ്രതികൾ കേരളം വിട്ടുവെന്ന് എഡിജിപി തന്നെ പറയുന്നു. ആദ്യ കൊലപാതകത്തിനു ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം തടയാൻ സാധിക്കുമായിരുന്നുവെന്നും ചെന്നിത്തല  പറഞ്ഞു.

Continue Reading