Crime
ആലപ്പുഴ കൊലപാതക കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി
ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതക കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ. പ്രതികള്‍ക്കുള്ള തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സ്ഥലങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇവര്‍ക്ക് പിന്നാലെയാണ്. മോബൈൽ ഫോൺ ഒഴിവാക്കിയാണ് പ്രതികൾ സഞ്ചരിക്കുന്നത് എന്നാണ് പൊലീസിനു മനസ്സിലാക്കിയിട്ടുള്ളത്. ഇത് ഇവരെ കണ്ടെത്തുന്നതിൽ വെല്ലുവിളിയാണ് എന്നും എന്നിരുന്നാലും എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് എഡിജിപി പറഞ്ഞു.
ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് പൊലീസ് ഇപ്പോൾ മുന്‍ഗണന നല്‍കുന്നത്. വ്യാപാക റെയിഡ് നടത്തുന്നതിന് ഈ ലക്ഷ്യത്തോടെയാണ്. രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിജയ് സാഖറെ പറഞ്ഞു.
രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്.
